തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. പിഴയില്ലാതെ 21 വരെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടെ 23 വരെയും പിഴയ്ക്ക് പുറമേ ദിവസം അഞ്ച് രൂപ പിഴയോടെ 25 വരെയും അപേക്ഷ സമർപ്പിക്കാം. 600 രൂപ സൂപ്പർ ഫൈനോടെ 28 വരെ അപേക്ഷിക്കാനും അവസരമുണ്ട്.

ജൂലായ് മൂന്നിന് അപേക്ഷകരുടെ വിവരങ്ങൾ എച്ച്.എസ്.ഇ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 27ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ ആറ് മുതൽ 16 വരെയാണ് പരീക്ഷ.