cpi

കാട്ടാക്കട: എ.ഐ.ടി.യു.സി ആര്യനാട് മേഖലാകമ്മിറ്റി ആര്യനാട് പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്‌തു. മേഖലാകമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, കിസാൻസഭ സംസ്ഥാനകമ്മിറ്റി അംഗവുമായ സഖാവ് ഈഞ്ചപ്പുരി സന്തു, ഉഴമലയ്ക്കൽ ശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹരിസുധൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ. സുകുമാരൻ, കെ.വി. പ്രമോദ്, ആർ.എസ്. രാഹുൽ, ആര്യനാട് മുരളി, കെ. മഹേശ്വരൻ, കെ. വിജയകുമാർ, ഗിരീശൻ, ഹൈദ്രോസ്, അമ്പികുമാരൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ.................എ.ഐ.ടി.യു.സി ആര്യനാട് മേഖലാകമ്മിറ്റി ആര്യനാട് പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു