മുടപുരം: കൊവിഡ് ബാധിച്ച വീടുകളിൽ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ പെരുങ്ങുഴി മേഖല കമ്മിറ്റിയുടെ പലഹാരവണ്ടി പലഹാരകിറ്റുകൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐയുടെ പലഹാരവണ്ടി മാടൻവിളയിൽ യുവജനക്ഷേമ ബോർഡ് സംസ്ഥാന ചെയർപേഴ്സൺ ചിന്ത ജറോം ഉദ്ഘാടനം ചെയ്യ്തു. ഡി.വൈ.എഫ്.ഐ പെരുങ്ങുഴി മേഖല പ്രസിഡന്റ് ഷിഹാബ്, പെരുങ്ങുഴി മേഖല സെക്രട്ടറി ആസിഫ്, മംഗലപുരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിധീഷ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുധീഷ് ലാൽ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ ടി.കെ.റിജി, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അവീഷ് കോരാണി, സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.റാഫി എന്നിവർ പങ്കെടുത്തു.