arik

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പിലാക്കിയ അരികിലുണ്ട് ഡോക്ടർ പദ്ധതി ശ്രദ്ധേയമാകുന്നു. കൊവിഡ് ബാധിച്ച് വീട്ടൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ചികിത്സ നൽകുന്ന പദ്ധതിയാണിത്. നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിലും പദ്ധതിയുടെ പ്രയോജനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു. രണ്ടു ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ സംഘമാണ് കൊവിഡ് രോഗികളെ വീട്ടിൽ പരിശോധിക്കാനെത്തുന്നത്. വാർഡ് കൗൺസിലർമാർ, ആശാ പ്രവർത്തകർ, ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തിൽ എല്ലാ ദിവസവും സംഘം നഗരസഭാ വാർഡുകളിലെത്തും. കൊവിഡ് രോഗികളുടെ ഉൽക്കണ്ഠകളും ആശങ്കകളും മാനസിക സംഘർഷവുമൊക്കെ കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമായിട്ടുണ്ടെന്നും ജോസ് ഫ്രാങ്ക്ളിന്‍ വ്യക്തമാക്കി.

അരികിലുണ്ട് ഡോക്ടർ' പദ്ധതി പ്രകാരം പുന്നക്കാട് വാർഡിൽ കൊവിഡ് രോഗിയുടെ വീട്ടിൽ എത്തിയ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ നിർദേശങ്ങൾ നല്കുന്നു. വാർഡ് കൗൺസിലർ കെ. ഗീത സമീപം