excise-pidichedutha-sadha

കല്ലമ്പലം: തീരപ്രദേശം കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്പന നടത്തിയവർക്കെതിരെ എക്സൈസ് കേസെടുത്തു. വർക്കല ചിലക്കൂർ തൊട്ടിപ്പാലത്ത് വാടക വീട്ടിൽ വൻതോതിൽ ചാരായ വാറ്റ് നടത്തിവന്ന വള്ളക്കടവ് സ്വദേശികളായ ഷാജി, സിദ്ദിഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വാടക വീട്ടിൽ നിന്ന് മൂന്ന് ലിറ്റർ ചാരായവും 250 ലിറ്റർ കോടയും 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങളും കണ്ടെടുത്തു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അഷ്‌റഫ്‌, രതീശൻ ചെട്ടിയാർ, വിജയകുമാർ, ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർമാരായ സജീർ, ലിബിൻ,താരീഖ്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എന്നാൽ എക്സൈസ് എത്തുന്ന വിവരം മുൻകൂട്ടി മനസിലാക്കിയ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായി സി.ഐ പറഞ്ഞു.