bindhu

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി കോളേജ് കാമ്പസുകളുടെ വികസനത്തിന് തനത് ഫണ്ടിൽ നിന്ന് തന്നെ പണം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഐ.എച്ച്. ആർ.ഡി സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണെന്നും,. അത് വികസിപ്പിക്കേണ്ടത് സ്വയം ധനം സമാഹരിച്ചാണെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലെ ഐ.എച്ച്. ആർ.ഡി സ്ഥാപനം പൂഞ്ഞാറിലേക്ക് മാറ്റുന്നതിലുള്ള എതിർപ്പ് ഡോ.എൻ.ജയരാജ് ശ്രദ്ധക്ഷണിക്കലിലൂടെ സഭയിൽ ഉന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ കൂടുതൽ സ്ഥലം സ്വന്തമാക്കാനുളള ശേഷി ഐ.എച്ച്.ആർ.ഡിക്കില്ല. ഭവനനിർമ്മാണ ബോർഡിന്റെ ആറേകാലേക്കർ ഇതിനായി മാറ്റിവയ്ക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇൗ സാഹചര്യത്തിലാണ് കാമ്പസ് പൂഞ്ഞാറിലേക്ക് മാറ്റുന്നത്. കാമ്പസ് സൗകര്യമില്ലാത്തത് കോളേജിന്റെ അംഗീകാരത്തെപ്പോലും ബാധിക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു.