k-rajan-

തിരുവനന്തപുരം: ഭൂപതിവ് ചട്ടഭേദഗതി നിയമം സർക്കാർ പരിഗണനയിലില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടവും 1993ലെ ഭേദഗതിയും അനുസരിച്ച് കൃഷിക്കും താമസത്തിനും മാത്രമാണ് പട്ടയം നൽകുന്നത്. ഇതിന്റെ തരംമാറ്റുന്നതിന് കേന്ദ്രാനുമതി വേണം. ഭൂപതിവ് ചട്ടം സംസ്ഥാനത്തൊട്ടാകെ ബാധകമായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ മാത്രമായി ഇതിന് മാറ്റം വരുത്താനാകില്ല.