തിരുവനന്തപുരം:കുളത്തൂർ പൗണ്ട്കടവ് വാർഡിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ല ചെയർമാനും,എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പറുമായ കുളത്തൂർ ജ്യോതി പ്രതിരോധ സാമഗ്രികൾ സംഭാവന നൽകി.വാർഡ് കൗൺസിലർ ജിഷ ജോൺ മാസ്ക്,സാനിറ്റൈസർ എന്നിവയടങ്ങിയ സാധനങ്ങൾ സ്വീകരിച്ചു.സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം സനൽ,ഗിരീശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.