തിരുവനന്തപുരം:കൊവിഡ് മഹാമാരിയെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാൻ മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്ര സന്നിധിയിൽ ചതയ ദിനമായ 29ന് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡനാമജപ യജ്ഞം നടത്തും.രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രാർത്ഥന.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും.ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും.മണ്ണന്തല വാർഡ് കൗൺസിലർ വനജ രാജേന്ദ്രബാബു,മണ്ണന്തല ശാഖാ ചെയർമാൻ സി.ജി.രാജേന്ദ്രബാബു,കൺവീനർ സി.പി രാജീവൻ എന്നിവർ പങ്കെടുക്കും.അഖണ്ഡനാമജപ യജ്ഞത്തിന് ക്ഷേത്ര മേൽശാന്തി അനിൽ അരവിന്ദ്,ആനാവൂർ മുരുകൻ മാസ്റ്റർ,പട്ടം ഹരി എന്നിവർ നേതൃത്വം നൽകുമെന്ന് പോങ്ങുംമൂട് ഹരിലാൽ അറിയിച്ചു.