വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിലുൾപ്പെടെ 450 ഓളം കിടപ്പുരോഗികൾക്ക് വാക്സിൻ കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ്തി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. മംഗളദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മുട്ടച്ചൽ സിബിൻ, കൂതാളി ഷാജി, മെഡിക്കൽ ഓഫീസർ സുനിൽ കുമാർ, പാലിയേറ്റീവ് കെയർ സിസ്റ്റർ സെലിൻ ലാലി എന്നിവർ പങ്കെടുത്തു. രണ്ടു ടീമുകളായി മൂന്നു ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികൾക്കും വാക്സിൻ കൊടുക്കാനാണ് തീരുമാനം.
caption: വെള്ളറട ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് വാക്സിൻ കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ നിർവഹിച്ചു.