1

പൂവാർ: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിൽ വിദ്യാശ്രീ പദ്ധതി പ്രകാരം നടന്ന ലാപ്‌ടോപ്പുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയും, കെ.എസ്.എഫ്.ഇയും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാശ്രീ പദ്ധതിയിൽ 287 വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ.

വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് വിതരണത്തിന് തയ്യാറാക്കിയത്. സെക്രട്ടറി ഹരിൻ ബോസ്, കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പാശോഭി, കെ.എസ്.എഫ്.ഇ ബാങ്ക് മാനേജർ അശോകൻ, മെമ്പർ സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിൽ വിദ്യാശ്രീ പദ്ധതിപ്രകാരം നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണം പ്രസിഡന്റ് ഷൈലജകുമാരി ഉദ്ഘാടനം ചെയ്യുന്നു.