കിളിമാനൂർ: റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പഴ്സും, ഐഡന്റിറ്റി കാർഡും തിരിച്ച് നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ പുതിയകാവ് ജംഗ്ഷന് സമീപത്തുനിന്നാണ് ഐഡന്റിറ്റി കാർഡുകളും 23, 250 രൂപയും അടങ്ങിയ പഴ്സ് ചെങ്കിക്കുന്ന് നിവാസിയും ഓട്ടോ ഡ്രൈവറുമായ ഗിരി കൃഷ്ണന് കിട്ടുന്നത്. തുടർന്ന് ഇയാളും മകനായ മനുവും സുഹൃത്തായ മുകേഷും കിളിമാനൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സനൂജിനെയും എസ്.ഐ ടി.ജെ. ജയേഷിനെയും സമീപിക്കുകയായിരുന്നു. പഴ്സിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ചപ്പോൾ പോങ്ങനാട് കാക്കാക്കുന്ന് മനോജ് ഭവനിൽ മണികണ്ഠൻ നായരുടേതാണ് ഇതെന്ന് മനസിലാക്കുകയും ഇദ്ദേഹത്തെ സ്റ്റേഷനിൽ വിളിച്ച് പഴ്സും രേഖകളും കൈമാറി.