കാട്ടാക്കട: ലോക്ക്ഡൗണിൽ ഉദ്യോഗസ്ഥർ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലയിടത്തും പ്രതിഷേധം ഉയരുന്നതിനിടയിലാണ് പൂവച്ചൽ പഞ്ചായത്തിലെ സെക്ടറൽ മജിസ്ട്രേറ്റിന്റെ പ്രവർത്തനം മാതൃകയാകുന്നത്. സെക്ടറൽ മജിസ്ട്രേറ്റ് നവീൻ പഞ്ചായത്തിലെ കൊവിഡ് പോസിറ്റീവായ ഒരു വീട്ടിലെത്തിയപ്പോൾ കുടുബത്തിലെ ഓട്ടിസം ബാധിച്ച അഞ്ചുവയസുകാരന് പോഷകാഹാര കുറവുണ്ടെന്ന് തിരിച്ചറിയുകയും നവീന്റെ സഹപാഠിയായിരുന്ന യു.കെ. അഭിലാഷ് ഈ കുട്ടിക്ക് ഒരു വർഷത്തേക്ക് ദിസവും രണ്ട് ഗ്ലാസ് പാല്‍ നൽകുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് വാർഡ് മെമ്പർ അജിലാഷ് ദിവസേന പാലെത്തിക്കാൻ ആളെ കണ്ടെത്തുകയും ആ തുക പാൽക്കാരന് കൈമാറുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാറിനെ ഏല്പിക്കുകയും ചെയ്തു. പൂവച്ചൽ ബഡ് സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോണെത്തിക്കാൻ സഹപാഠിയായ വിപിൻ മോഹനനെ ഏർപ്പെടുത്തിയതും സെക്റൽ മജിസ്ട്രേറ്റാണ്.