ബാലരാമപുരം: സർവ്വാഭരണവിഭൂഷിതയായി നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച ഡയാന എന്ന കുതിര വിസ്മയകാഴ്ചയായി. പെട്രോൾ-ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ വടക്കേവിള ബ്രാഞ്ച് സംഘടിപ്പിച്ച കുതിരസവാരി വടക്കേവിള ജംഗ്ഷനിൽ നിന്നാരംഭിച്ച് ബാലരാമപുരം ജംഗ്ഷൻ വഴി കൊടിനടയിൽ അവസാനിച്ചു. സി.പി.ഐ കട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റംഗം എം.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുക്കംപാലമൂട് വാർഡ് മെമ്പർ എസ്.സരിത, എൽ.സി സെക്രട്ടറി ഭഗവതിനട സുന്ദർ, മാഹീൻ, രത്നാകരൻ, എ.ഐ.വൈ.എഫ് സെക്രട്ടറി ഷിജു, സതീഷ് ബാബു.കെ, ഗോപി എന്നിവർ പങ്കെടുത്തു.
caption: പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ സംഘടിപ്പിച്ച കുതിരസവാരി