ബാലരാമപുരം: സി.പി.ഐ - എ.ഐ.വൈ.എഫ് കല്ലിയൂർ ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. കൊവിഡ് കാരണം സ്കൂളിലോ, ട്യൂഷൻ ക്ലാസിലോ പോകാൻ കഴിയാത്ത കുട്ടികൾക്കാണ് വിവിധ അദ്ധ്യാപകർ ക്ലാസെടുക്കുന്നത്. പെയ്ഡ് ലേണിംഗ് ആപ്പുകൾക്കെതിരായി കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസ നയത്തോടുള്ള പ്രതിഷേധം കൂടിയാണ് എ.ഐ.വൈ.എഫ് – സി.പി.ഐ കല്ലിയൂർ ലോക്കൽ കമ്മിറ്റി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓൺലൈൻ പരിശീലനം, സ്നേഹപൂർവം സതീർത്ഥ്യൻ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഊക്കോട് കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കോവളം മണ്ഡലം സെക്രട്ടറി, ഊക്കോട് കൃഷ്ണൻക്കുട്ടി, കല്ലിയൂർ ലോക്കൽ കമ്മിറ്റി സെകട്ടറി സി.എസ്. രാധകൃഷ്ണൻ, ഗിരിജ, ബൈജു, കല്ലിയൂർ രാജു, എ.ഐ.വൈ.എഫ് ജില്ല വൈ.പ്രസിഡന്റ് ആദർശ് കൃഷ്ണ,, പരിപാടിയുടെ കോ-ഓർഡിനേറ്റർ എം.എസ്. അനീഷ്, അരുൺ മോഹൻ, അരവിന്ദ്, നിഥിൻ എന്നിവർ സംസാരിച്ചു.