തിരുവനന്തപുരം:തമ്പാനൂർ റെയിൽവെ സ്റ്റേഷനെയും ബസ് സ്റ്റാന്റിനേയും സെക്രട്ടേറിയറ്റ്,ശ്രീപദ്മനാഭ ക്ഷേത്രം,കിഴക്കേകോട്ട, ചാല എന്നിവയെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായരും സെക്രട്ടറി എബ്രഹാം തോമസും ചേർന്ന് നിവേദനം നൽകി.