തിരുവനന്തപുരം:പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ആട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും ധർണ നടത്തി.ദിനം പെട്രോൾ – ഡീസൽ വില നിർണയാധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് എജീസ് ഓഫീസിനു മുന്നിലെ ധർണ ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു.