dddd

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,783 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1,503 പേർ രോഗമുക്തരായി. 15.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,394 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,670 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 3,806 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 5,370 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 57,812 ആയി.