pozhiyoor

പാറശാല:പൊഴിയൂർ പൊഴിക്കര ബീച്ച് വാർഡിൽ നടന്നുവരുന്ന ദുരിതാശ്വാസ - കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനായുള്ള കേന്ദ്രം പൊഴിക്കര വാർഡിൽ പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം നിർവഹിച്ചു.കുളത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിൾസ് മേരി,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് പൊഴിയൂർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം സോണിയ ആന്റണി,ലയോള കോളേജ് അസി.പ്രൊഫസർ എയ്ഞ്ചലോ മാത്യൂ,പൊഴിയൂർ ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിർമ്മല,റാണി,വാർഡ് വികസന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പൊഴിയൂരിലെ പൊഴിക്കര ബീച്ച് വാർഡിൽ ദുരിതാശ്വാസ - കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനായി ആരംഭിച്ച ഓഫീസിന്റെ പ്രവർത്തനോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം നിർവഹിക്കുന്നു