തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ അന്യായമായ പെട്രോൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ എ.ഐ.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഇന്ത്യൻ ഒായിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.എ.ഐ.ടി.യു.സി ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു.കഴക്കൂട്ടം മണ്ഡലം സെക്രട്ടറി വി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ഡി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.എ.ജയൻ,ബിജു ചന്തവിള തുടങ്ങിയവർ സംസാരിച്ചു.