കാട്ടാക്കട:അർദ്ധരാത്രിയിൽ തമിഴ്നാട്ടിൽ നിന്നും ടെമ്പോ ട്രാവലറിൽ മൃതദേഹം പൂവച്ചലിൽ എത്തിച്ചു.തമിഴ്നാട്ടിലെ ആുപത്രിയിൽ വച്ച് മരിച്ച പൂവച്ചൽ സ്വദേശിയുടെ ആളുടെ മൃതദേഹം നാട്ടിലെത്തിച്ചശേഷം സംസ്ക്കരിക്കാനുള്ള നടപടികൾ നടക്കവെ നാട്ടുകാർ തടഞ്ഞു.തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് സെക്ടറൽ മജിസ്‌ട്രേട്ട് എസ്.എൽ.നവീൻ സ്ഥലത്തെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് മതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.തുടർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം കൊണ്ടുവന്നവർക്കെതിരെ കാട്ടാക്കട പൊലീസ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു.മൃതദേഹവുമായി എത്തിയവരോട് കൊവിഡ് പരിശോധന നടത്താനും,അടുത്തിഴ പഴകിയവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ്നി ർദേശിച്ചിട്ടുണ്ട്.