കഴിഞ്ഞ ജൂണിലാണ് പുതിയ അപ്പാർട്ട്‌മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറുന്നത്. ഇപ്പോഴിതാ, ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് താരം. "ഞാൻ വ്യക്തമായി ഓർക്കുന്ന ദിവസം. ഉല്ലാസകരമായ ഓർമ്മകളോടെ ഞങ്ങളീ ദിവസത്തെ കുറിച്ച് ഓർക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനൽപ്പം ആവേശഭരിതയായിരുന്നു" നമിത കുറിക്കുന്നു. പുതിയ അപ്പാർട്ട്‌മെന്റിന്റെ ചിത്രങ്ങളും നമിത പങ്കുവച്ചിരുന്നു. വെള്ള നിറത്തിന് പ്രാധാന്യം നൽകി, മിനിമലിസ്റ്റിക് സിമ്പിൾ ഡിസൈനിലാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.