sonia

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്നലെ രാവിലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ടെലഫോണിൽ വിളിച്ച് നന്ദിയും സ്നേഹവും അറിയിച്ചു. മുല്ലപ്പള്ളിയുടെ സത്യസന്ധതയെയും ആത്മാർത്ഥതയെയും വിലമതിക്കുന്നതായി സോണിയ പറഞ്ഞു. കോൺഗ്രസ് തറവാട്ടിൽ അനുസരണയോടെ എന്നുമുണ്ടാകുമെന്ന് മുല്ലപ്പള്ളി തിരിച്ചറിയിച്ചു.

അതേസമയം,​ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആഗ്രഹം നടക്കാതെ പോയതിൽ അടുപ്പമുള്ളവരോട് മുല്ലപ്പള്ളി നിരാശ പങ്കുവച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസ് എന്ന പോഷകസംഘടന രൂപീകരിച്ചത് മുല്ലപ്പള്ളിയുടെ കാലത്തായിരുന്നു.