മലയാള സിനിമയിൽ തുടക്കക്കാരി ആണെങ്കിലും മികച്ച അഭിനയത്തിലൂടെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞതാരമാണ് ദേവിക സഞ്ജയ്. ചുരുക്കം സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഞാൻ പ്രകാശൻ, കുർബാന തുടങ്ങിയ സിനിമകളിലാണ് താരം അഭിനയിച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകുന്നത്. സോഷ്യൽ മീഡിയ ഫ്ളാറ്റ്‌ഫോമുകളിൽ താരത്തെ നിരവധിപേരാണ് പിന്തുടരുന്നത്. അതു കൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമാകാറുണ്ട്. താരത്തിന്റേതായി പുറത്തു വന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിനയത്തിലൂടെ കഥാപാത്രം കയ്യടി നേടുകയാണ്. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
ഡ്രമാറ്റിക്ക് സിനിമയായ കുർബാനയാണ് ദേവികയുടെ രണ്ടാമത്തെ ചിത്രം. ഷെയ്ൻ നിഗത്തിനൊപ്പം മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. ഇരുവരുടെയും കെമിസ്ട്രി സ്‌ക്രീനിൽ വർക്കൗട്ട് ആയി. രണ്ട് സിനിമകളിലൂടെ മാത്രം മലയാളി പ്രേക്ഷകരുടെ മനസിൽ സാന്നിദ്ധ്യമാകാൻ ദേവികയ്ക്ക് സാധിച്ചു.