കിളിമാനൂർ: പെട്രോൾ, സീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.ഐ കിളിമാനൂരിൽ വിവിധ പമ്പുകളുടെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും ധർണ നടത്തി. പപ്പാലയിൽ ഇന്ത്യൻ ഓയിൽ പമ്പിനു മുന്നിൽ നടന്ന ധർണ സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. രാജൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ പുതിയകാവ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി ഉദ്ഘാടനം ചെയ്തു. മഹാദേവേശ്വരം പോസ്റ്റാഫീസിനു മുന്നിലെ ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാപ്പാലഭാരത് പെട്രോളിയം പമ്പിനു മുന്നിൽ ധർണ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ബി എസ്. റജി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ജംഗ്ഷനിലെ പമ്പിനു മുന്നിൽ നടന്ന ധർണ എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയിൽ കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ എ.ഐടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അടയമൺ പോസ്റ്റാഫീസിനു മുന്നിൽ നടന്ന ധർണ എ.കെ.എസ്.ടി.യു സബ് ജില്ലാ സെക്രട്ടറി എൽ.ആർ. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ഇരട്ടച്ചി പമ്പിന് മുന്നിൽ നടന്ന ധർണ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് സി. സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. കല്ലമ്പലം പെട്രോൾ പമ്പിന് മുന്നിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. കാരേറ്റ് പമ്പിനു മുന്നിൽ സി. പി. ഐ പുളിമാത്ത് എൽ.സി സെക്രട്ടറി ജെ. സുരേഷ് ഉദ്ഘാടനം ചെയ്തു. നഗരൂർ പമ്പിനു മുന്നിൽ സി.പി.ഐ നഗരൂർ എൽ.സി സെക്രട്ടറി വെള്ളല്ലൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. പോങ്ങനാട് പമ്പിനു മുന്നിൽ എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്.രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.ടി.എം ഉദയകുമാർ കെ.ജി.ശ്രീകുമാർ, ടി. താഹ, സജി ചെക്കോടൻ, പുഷ്പരാജൻ, ജി. ബാബു കുട്ടൻ.ആർ.സതീഷ് ,രതീഷ് വല്ലൂർ, റഹീം നെല്ലിക്കാട്, സി.കെ. ഗോപി എന്നിവർ നേതൃത്വം നൽകി.