കിളിമാനൂർ: പ്രശസ്ത വ്യക്തികളുടെ ഛായാചിത്രം വരച്ച് സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും ശ്രദ്ധേയനായ കിളിമാനൂർ ആർ.ആർ.വി ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും തൊളിക്കുഴി സ്വദേശിയുമായ അക്ബർ ഷായെ വീട്ടിലെത്തി യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. ഒരുവിധ പരിശീലനവും ഇല്ലാതെയാണ് അക്ബർഷാ ചിത്രങ്ങൾ വരയ്ക്കുന്നത്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ കെ. സുധാകരന്റെ ചിത്രമുൾപ്പെടെ രാഹുൽ ഗാന്ധി, വിരാട് കോഹ്‌ലി തുടങ്ങി നാൽപതോളം പേരുടെ ചിത്രങ്ങൾ അക്ബർ ഷാ വരച്ചിട്ടുണ്ട്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ്, യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിബി ശൈലേന്ദ്രൻ, കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അടയമൺ.എസ്.മുരളിധരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എ.ആർ.ഷമീം, വാർഡംഗം ഷീജ സുബൈർ, യൂത്ത് കോൺഗ്രസ് കെ.എസ്.യു ഭാരവാഹികളായ അൽ ആമീൻ, യാസീൻ ഷരീഫ്, അഹദ്.എ.എൻ, അരുൺ രാജ്, രജിത്ത് എന്നിവർ പങ്കെെടുത്തു.