വിതുര: കനത്ത മഴയെത്തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് ഇന്നലെ ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തേയും ഷട്ടറുകൾ വീണ്ടും തുറന്നതോടെ 30 സെൻറീമീറ്റർ ആകെ തുറന്നു. 20 സെൻറീമീറ്റർ തുറന്നെങ്കിലും ജലനിരപ്പ് താഴാത്തതിനെ തുടർന്നാണ് വീണ്ടും 5 സെൻറീമീറ്റർ തുറന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 105.2 മീറ്റർ ആണ്. 104.20 മീറ്റർ ആയപ്പോഴാണ് കഴിഞ്ഞ ദിവസം ഷട്ടർ തുറന്നത്. നാല് ഷട്ടറുകളും തുറന്നെങ്കിലും ജലനിരപ്പ് ഒരു മീറ്റർ കൂടുകയായിരുന്നു. ജലനിരപ്പ് 104 ആയാൽ ഷട്ടറുകൾ അടയ്ക്കുമെന്നും ഡാമിൻെറ വ‌ൃഷ്ടിപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.