കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ മൂതല ഗവ.എൽ.പി.എസിലെ എല്ലാ വിദ്യാർത്ഥികൾക്കും നമ്മുടെ ഗ്രാമം മൂതല എന്ന വാട്സ്ആപ്പ് കൂട്ടായ്മ ഡിജിറ്റൽ പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങി നൽകി. സ്കൂളിലെ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനത്തിനായി ഫോണായി. ഫോണിന്റെ വിതരണോദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിക്കുകയും സ്കൂളിലെ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠനോപകരങ്ങളും വിതരണവും ചെയ്തു. എസ്.എം.സി ചെയർമാൻ നൗഫൻ, പ്രഥമാദ്ധ്യാപകൻ മനോജ് ബി.കെ. നായർ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, കവിത, ഷീബ, രമ്യ, ഷിബിലി, അനിൽകുമാർ, ദിലീപ്, നജീബ്, ദീപു എന്നിവർ പങ്കെടുത്തു.