തിരുവനന്തപുരം:സിമന്റ്, ക്വാറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമന്റ്, ബ്രിക്‌സ് ആൻഡ് ഇന്റർലോക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരള ജില്ലാ കമ്മിറ്റി വിലകയറ്റ പ്രതിഷേധ ദിനം ആചരിച്ചു.ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സെക്രട്ടറി ശിവചന്ദ്രൻ,ട്രഷറർ സജി,സംസ്ഥാന വൈസ് ചെയർമാൻ ഫസലുദീൻ എന്നിവർ പങ്കെടുത്തു.