കിളിമാനൂർ:കേരളപ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനയ്ക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കിളിമാനൂർ സെൻട്രൽ പോസ്റ്റ് ഓഫീസ് മുന്നിൽ ധർണ നടത്തി.കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി അടയമൺ എസ്.മുരളിധരൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കിനാലുവിള അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ മനോജ്, മണ്ഡലം പ്രസിഡന്റുമാരായ സതീശൻ, ഭാസി ബ്ലോക്ക് ഭാരവാഹികളായ ഗായത്രി ദേവി,ബേബി എന്നിവർ പങ്കെടുത്തു.