തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കൊവിഡ് ഉത്തേജക പാക്കേജിൽ ചെറുകിട വ്യാപാരികളെ കൂടി ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബഡ്ജറ്റ് അവതരണത്തിൽ വിട്ടുപോയത് ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സംഘടന നടത്തിയ ഇടപെടൽ ഫലം കണ്ടെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി. എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, എം. നസീർ, നുജുമുദ്ദീൻ ആലുമ്മൂട്ടിൽ, പ്രസാദ് ജോൺ മാമ്പ്ര, നിജാം ബെഷി, പി.എം.എം. ഹബീബ്, വി.എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റ്യാങ്കൽ, ടി.കെ. ഹെൻറി എന്നിവർ പങ്കെടുത്തു.