വർക്കല: ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പനയറ എസ്.എൻ.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും വിദ്യാർത്ഥികളായ സൂര്യയ്ക്കും ആര്യയ്ക്കും മൊബൈൽ ഫോണുമായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീറെത്തി. കഴിഞ്ഞ ഒരു വർഷമായി ടി.വിയോ മൊബൈൽ ഫോണോ ഇല്ലാതെ കുട്ടികളുടെ പഠനം പ്രതിസന്ധിയിലായ വിവരം അറിഞ്ഞാണ് സ്മാർട്ട് ഫോണുമായി അദ്ദേഹമെത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കളായ അതുൽ, അഖിൽ, നന്ദു, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബീന, പ്രിയദർശിനി, പാലിയേറ്റിവ് കെയർ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ തുടങ്ങിയവരും പങ്കെടുത്തു.