
പാങ്ങോട്: മുൻ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭരതന്നൂർ അയിരൂർ മംഗലത്ത് പുത്തൻ വീട്ടിൽ കളമച്ചൽ ശശി(68) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സി.പി.എം. പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. അഞ്ച് വർഷം മുമ്പ് സി.പി.ഐയിൽ ചേർന്നു.സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം, ഭാരത് കിസാൻ മസ്ദൂർ യൂണിയൻ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരുകയായിരുന്നു. പാങ്ങോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ബി.കെ.എം.യു. മുൻ ഏര്യാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുമംഗല. മക്കൾ: ബിന്ദു, അനിൽ, ബിനി. മരുമക്കൾ:സതികുമാര്‍, ഗീത, സന്തോഷ്.