petrol

മുടപുരം: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് പുളിമൂട് ഇരട്ടകലുങ്കിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബിജു കിഴുവിലത്തിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. അനൂപ് ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കിഴുവിലം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജി.എസ്.ടി.യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ ജെ. ശശി, ഡി.സി.സി മെമ്പർ വി. ബാബു, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഹാഷിം, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്‌ .എസ്.ചന്ദ്രൻ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈജു, സജാദ്, മണ്ഡലം ജനറൽ സെക്രട്ടറി നന്ദകുമാർ, കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്ദകൃഷ്ണൻ നായർ, എ.ഐ.പി.സി വർക്കിംഗ്‌ കമ്മിറ്റി അംഗം സബീർ അണ്ടൂർ, ഒ.ഐ.സി.സി കോൺഗ്രസ്‌ നേതാവ് നൗഷാദ്, പഞ്ചായത്ത്‌ മെമ്പർമാരായ ജയചന്ദ്രൻ നായർ, സലീന, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സുദർശനൻ സുധേവൻ തുടങ്ങിയവർ സംസാരിച്ചു.