പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡ് കണ്ടെയ്മെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു. നന്ദിയോട് പഞ്ചായത്തിൽ നിലവിൽ 55 പേർക്കാണ് രോഗബാധ. ഇരുപത് പേരാണ് മരണമടഞ്ഞത്. കുറുപുഴ വാർഡിൽ മാത്രമാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉള്ളത്. ഇതിനിടെ നന്ദിയോട് പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന സാമൂഹ്യ അടുക്കള കഴിഞ്ഞ ദിവസം അടച്ചു. ദിവസേന 700 ഓളം പൊതിച്ചോർ നൽകിയിരുന്ന സാമൂഹ്യ അടുക്കള അടച്ചതോടെ പല രോഗികളും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. പെരിങ്ങമ്മല പഞ്ചായത്തിൽ 129 രോഗബാധിതരാണ് ഉള്ളത്. ഇതുവരെ ഇരുപത്തിമൂന്ന് പേർ മരണമടഞ്ഞു. മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായിരുന്നത് പിൻവലിച്ചിട്ടുണ്ട്‌. രോഗബാധിതരുള്ള സ്ഥലങ്ങളിലെല്ലാം ജാഗ്രതാ സമിതിയുടേയും, കാവൽ ഗ്രൂപ്പിനേറെയും, ധ്രുതകർമ്മ സേനയുടേയും പ്രവർത്തനം ലഭ്യമാക്കിയിട്ടുണ്ട്. പാലോട് പൊലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയും രോഗം പകരുമെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ മേഖലകളിലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.