നെയ്യാറ്റിൻകര: ബി.എം.എസ് നെയ്യാറ്റിൻകര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച നെയ്യാറ്റിൻകര നഗരസഭയിലെ മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരെയും, നേതൃത്വം നൽകിയ ഡോ. വിഷ്ണുവിനെയും ആദരിച്ചു. ബി.എം.എസ് നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് തിരുമംഗലം സന്തോഷ്, ഡോ. വിഷ്ണുവിനെ ഷാൾ അണിയിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് പുള്ളിത്തല ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി സുധീർ പെരുങ്കടവിള, പഞ്ചായത്ത് സെക്രട്ടറി ദീപു തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ബി.എം.എസ് നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി പ്രസിഡന്റ് തിരുമംഗലം സന്തോഷിന്റെ നേതൃത്വത്തിൽ മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരെയും ഡോ. വിഷ്ണുവിനെയും ആദരിക്കുന്നു.