കടയ്ക്കാവൂർ: ശ്രീജനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഒരു കൈ സഹായം എന്ന പദ്ധതി പ്രകാരം ആയിരം ധാന്യക്കിറ്റ്, പച്ചക്കറിക്കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനം കടയ്ക്കാവൂർ എസ്.ഐ ശ്യം നിർവഹിച്ചു.സംഘടനാ പ്രസിഡന്റ് സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വക്കം സുനു,ബിന്നി,ശ്രവ്യ സുരേഷ്, ഷഹാർ, ദാസ്, ബിനു തുടങ്ങിയവർ പങ്കെടുത്തു.