പൂവാർ: മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മത്സ്യതൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടും പൂവാർ, പള്ളം, അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ, വേളി, മര്യനാട്, അഞ്ചുതെങ്ങ് മത്സ്യഭവനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികൾ റേഷൻ കടകളിൽ ചെല്ലുമ്പോൾ ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ്. സർക്കാർ തീരുമാനമനുസരിച്ച് മുഴുവൻ രജിസ്ട്രേഡ് മത്സ്യതൊഴിലാളികൾക്കും കിറ്റ് നൽകാനുള്ള നടപടിയുണ്ടാകണമെന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അടിമലത്തുറ ഡി.ക്രിസ്തുദാസ് ഫിഷറീസ് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.