തിരുവനന്തപുരം: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഒാട്ടോ- ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾക്ക്‌ മുന്നിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുമ്പിലും പ്രതിഷേധ ധർണ നടത്തി. ഏജീസിന് മുന്നിൽ നടന്ന സമരം ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജി.പി.ഒയ്ക്ക് മുന്നിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ കെ. ജയമോഹനൻ, കരമന പെട്രോൾ പമ്പിന് മുന്നിൽ പി. രാജേന്ദ്രകുമാർ, പട്ടം പമ്പിന് മുന്നിൽ നാലാഞ്ചിറ ഹരി, വഴുതക്കാട് എൻ. മുരുകൻ, വിതുരയിൽ ടി.എൽ. ബൈജു, പാറശാല ആറ്റുപുറം വിജയൻ, നെടുമങ്ങാട് എൻ.ആർ. ബൈജു, കഴക്കൂട്ടം വി. ജയപ്രകാശ്,കോവളം വിനായകൻ, കാട്ടാക്കട ഫ്രാൻസിസ്, വഴയില പി.എസ്. ജയചന്ദ്രൻ, കിളിമാനൂർ മടവൂർ അനിൽ, നെടുമങ്ങാട്ട് മണ്ണൂർകോണം രാജേന്ദ്രൻ, നെയ്യാറ്റിൻകരയിൽ ഇരുമ്പിൽ മോഹനൻ, വർക്കലയിൽ വി. സത്യദേവൻ എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.