വർക്കല: മത്സ്യബന്ധന തൊഴിലാളികൾക്ക് കൊവിഡ് ആശ്വാസമായി നൽകുന്ന ആനുകൂല്യങ്ങൾ മത്സ്യവിതരണ തൊഴിലാളികൾക്കും മേഖലയിലെ മറ്റ് അനുബന്ധ തൊഴിലാളികൾക്കും നൽകണമെന്ന് സ്വതന്ത്റ മത്സ്യത്തൊഴിലാളി യൂണിയനും മത്സ്യവിതരണ ഫെഡറേഷനും സർക്കാരിനോടാവശ്യപ്പെട്ടു. കൊവിഡിന്റെ പ്രാരംഭത്തിൽ അനുവദിച്ച ആയിരം രൂപ ഇതുവരെ വിതരണ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ഇപ്രാവശ്യം ധനസഹായം 50,00 രൂപയാക്കണമെന്നും നേരത്തെ പ്രഖ്യാപിച്ച 1000 രൂപ കൂടി ചേർത്ത് 60,00 രൂപ ധനസഹായം നൽകണമെന്ന് മന്ത്റിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹുമത്തുള്ള യോഗം ഉദ്ഘാടനം ചെയ്തു. മത്സ്യവിതരണ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. കോയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ദാവൂദ്, യു. പോക്കർ, സക്കീർ ഹുസൈൻ, അഷ്റഫ്, അബ്ദുൽ നാസർ, സെയിനുദ്ദീൻ ചാരുംമൂട്, കമറുദ്ദീൻ, ഫിറോസ്, സെയ്ദലവി, അൻസാർ, കബീർ എന്നിവർ സംസാരിച്ചു.