nims

നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിയിൽ ഭിന്നശേഷി കുട്ടികൾക്ക് സഹായവുമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി. നെയ്യാറ്റിൻകര നഗരസഭ,​ കൊല്ലയിൽ, കോട്ടുകാൽ, അതിയന്നൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്ന 18വയസിനു താഴെയുള്ള കുട്ടികൾക്ക് കൊവിഡ് പ്രതിസന്ധി മാറുന്നത് വരെ പ്രതിമാസം 1150 രൂപ വീതമാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സഹായം നിംസ് ഹോസ്‌പിറ്റൽ എം.ഡി ഫൈസൽഖാനിൽ നിന്ന് നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഏറ്റുവാങ്ങി. നഗരസഭാ സ്ഥിരംസമിതി അംഗങ്ങളായ കെ.കെ. ഷിബു, ജോസ് ഫ്രാങ്ക്ളിൻ, എൻ.കെ. അനിതകുമാരി, ഡോ. എം.എ. സാദത്ത് എന്നിവർ പങ്കെടുത്തു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌മാർട്ട്ഫോൺ ചലഞ്ച് എന്ന പുതിയ പദ്ധതിക്ക് നഗരസഭ തുടക്കം കുറിക്കുകയാണെന്നും സുമനസ്സുകൾ ചലഞ്ചിൽ പങ്കാളികളാകണമെന്നും ചെയർമാൻ പി.കെ. രാജ്മോഹൻ അഭ്യർത്ഥിച്ചു.

ഫോട്ടോ: ഭിന്നശേഷി കുട്ടികൾക്കുള്ള നിംസ് മെഡിസിറ്റിയുടെ സഹായം എം.ഡി ഫൈസൽഖാനിൽ

നിന്ന് നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഏറ്റുവാങ്ങുന്നു