തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ലോക്ക്ഡൗൺ കാലത്ത് താത്കാലിക നിയമനത്തിന് ഇന്റർവ്യൂ നടത്തിയത് തെറ്റായ നടപടിയാണെന്ന് മന്ത്രി വീണാജോർജ്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ച ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജിന്റെ അടിയന്തര യോഗത്തിൽ മന്ത്രി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.