നെടുമങ്ങാട്:ബി.ജെ.പിക്കും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമെതിരായ പ്രചാരണങ്ങളിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് നെടുമങ്ങാട് കച്ചേരി നടയിൽ ബി.ജെ.പി പ്രവർത്തകർ ധർണ നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി കെ.ഉദയ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അനുരാജ്, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ബി.എസ്.ബൈജു,മണ്ഡലം വൈസ് പ്രസിഡന്റ് പരിയാരം സജു,മണ്ഡലം ട്രഷറർ വി.ആർ. പ്രകാശ് എന്നിവർ സംസാരിച്ചു.
caption നെടുമങ്ങാട് കച്ചേരി നടയിൽ ബി.ജെ.പി പ്രവർത്തകർ ധർണ നടത്തുന്നു