മുടപുരം: പെട്രാൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ അഴൂർ കോട്ടറക്കരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിനു മുന്നിൽ വ്യത്യസ്ത സമരമുറയുമായി യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റി. കേന്ദ്ര സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി തുക പമ്പിൽ നിന്നും ഇന്ധനം നിറച്ച വാഹനങ്ങൾക്ക് തിരികെ നൽകിയാണ് സമരം നടത്തിയത്.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്ത് ഉദ്ഘാടനം ചെയ്ത സമരത്തിൽ യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് രഞ്ചിത്ത് പെരുങ്ങുഴി,കോൺഗ്രസ് യൂത്ത്, കോൺഗ്രസ് നേതാക്കാളായ പെരുങ്ങുഴി സുനിൽ, പ്രജി.പി,വിശാഖ് വിദ്യാധരൻ,ആരോമൽ എന്നിവർ പങ്കെടുത്തു.പെട്രോളിന്റെ നികുതി തുക തിരികെ നൽകുന്നതറിഞ്ഞ് വാഹനങ്ങൾ കൂട്ടത്തോടെ വന്നതോടെ സമരം അവസാനിപ്പിച്ചു.