general

ബാലരാമപുരം:ഓൺ ലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ സഹായിക്കാൻ കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതിയും.ബാലരാമപുരം കല്ലമ്പലം വെട്ടുവിളാകത്തുവീട്ടിൽ മാഹീൻ, ദൗലത് ദമ്പതികളുടെ പ്ലസ് ടു വിദ്യാർത്ഥിനി മുബീനയും,പത്താം ക്‌ളാസ് വിദ്യാർത്ഥിനി സുബീനയുമാണ് തങ്ങൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് സൗകര്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയെ ഫോണിൽ വിളിച്ചറിയിച്ചത്.മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് മൊബൈൽ ഫോൺ വ്യാപാര സമിതി ഭാരവാഹികൾ ടി.വിയുമായി കുട്ടികളുടെ വീട്ടിലെത്തിയത്.ഇരുവരും ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്.ഒരാൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയാണ്.വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ ടി.വി.കൈമാറി.മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ജി. തമീം,ജില്ലാ ട്രഷറർ സലീം,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ നിഷാദ്,നിയാസ്, സുനാജ്,സുലൈമാൻ,സമിതി നേമം ഏരിയ സെക്രട്ടറി എസ്.കെ.സുരേഷ്ചന്ദ്രൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ഷെയ്ഖ് മുഹിയുദീൻ,എ.അബ്ദുൽ സലാം എന്നിവരും പങ്കെടുത്തു.