ബാലരാമപുരം: പെട്രോൾ വില വർദ്ധനവിനെതിരെ യുവജനതാദൾ (എസ്)​ കൈമനം പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബാലരാമപുരം സുബ്ബയ്യൻ ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലം പ്രസിഡന്റ് ദീപു ജി. മധുപാലം അദ്ധ്യക്ഷത വഹിച്ചു. കാലടി അശോകൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി അംഗം പാപ്പനംകോട് പ്രവീൺ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് ശ്രീകുമാർ സ്വാഗത പ്രസംഗവും യുവജനതാദൾ(എസ്) സംസ്ഥാന കമ്മിറ്റി അംഗം വിപിൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ നേമം മണ്ഡലത്തിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.