ayub

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കി സാങ്കേതിക സർവകലാശാല മാതൃകയാവുന്നു. അപകടം, അസുഖം, മരണം എന്നിവയെല്ലാം ഉൾപ്പെടുത്തിയാവും ഇൻഷ്വറൻസ്. എസ്.ബി.ഐ പോലുള്ള പൊതുമേഖലാ ബാങ്കുകളുമായി ചേർന്നാവും പദ്ധതി നടപ്പാക്കുകയെന്ന് പ്രോ വൈസ്ചാൻസലർ ഡോ. എസ്. അയൂബ് കേരളകൗമുദിയോട് പറഞ്ഞു. ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥികൾക്ക് സമഗ്ര ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത്.

ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക. അപകടമോ അസുഖമോ കാരണമുള്ള ആശുപത്രിച്ചെലവ് പൂർണമായി ലഭിക്കും. പഠനകാലത്ത് മരണമുണ്ടായാൽ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നൽകും. പദ്ധതിക്കായി എല്ലാ വർഷവും രണ്ട് കോടി രൂപ വകയിരുത്തും.

കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി സൂരജ് കൃഷ്ണയുടെ നിർദ്ധന കുടുംബത്തിന് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ നൽകാനുള്ള.

സ്​റ്റുഡന്റ്സ് അഫയേഴ്സ് സമിതിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിച്ചു.

"രണ്ടാഴ്ചയ്ക്കകം പദ്ധതി ആരംഭിക്കും. ഇത് കൊവിഡ് കാലത്തേക്ക് മാത്രമല്ല, ഇങ്ങനെയൊരു സമഗ്രപദ്ധതി ഇതാദ്യം. "

-ഡോ. എസ്. അയൂബ്

പി.വി.സി