photo

നെടുമങ്ങാട്:സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ കൊപ്പം സതികുമാറിന്റെ 14 സെൻറ് വസ്തുവിൽ നടത്തിയ ശുദ്ധജല മത്സ്യ കൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി,വാർഡ് കൗൺസിലർ പി.രാജീവ്,കൗൺസിലർ എസ്.ശ്യാമള,കോഡിനേറ്റർ തച്ചൻകോട് മനോഹരൻ എന്നിവർ പങ്കെടുത്തു.

caption നെടുമങ്ങാട് നഗരസഭ ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു