ബാലരാമപുരം: ഓട്ടോ - ടാക്സി ആൻഡ് ലൈറ്റ് മോട്ടോർവർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവും പൊതുയോഗവും നടന്നു.നേമം പെട്രോൾ പമ്പിന് മുന്നിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീറുംപാപ്പനംകോട് പോസ്റ്റ് ആഫീസിന് മുന്നിൽ കെ.പ്രസാദും മുക്കം പാലമൂട്ടിൽ ഏരിയാ സെക്രട്ടറി എം.എ ലത്തീഫും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.ഊക്കോട് ജംഗ്ഷനിൽജില്ലാ കമ്മിറ്റിയംഗം എസ്.ആർ. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. സി പി എം നേമം ഏരിയാ കമ്മിറ്റിയംഗം ജി.വസുന്ധരൻ,നേതാക്കളായ എം.എ ലത്തീഫ്,ആർ.അഭിലാഷ് ,വാഴവിള വിനോദ്,സുധീർ,സുന്ദരേശൻ നായർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ - സി.ഐ.ടി.യു പ്രതിഷേധം ഊക്കോട് ജംഗ്ഷനിൽ ജില്ലാ കമ്മിറ്റിയംഗം എസ്.ആർ.ശ്രീരാജ് ഉദ്ഘാടനം ചെയ്യുന്നു