padishadam

വക്കം: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ചു വക്കത്ത് മഹിളകൾ പ്രതിഷേധിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹിളകൾ സ്കൂട്ടറുകൾ തള്ളി പ്രതിഷേധിച്ചത്. പ്രതിഷേധയോഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. മാജിത അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ന്യൂട്ടൺ അക്ബർ, ഗീതാ സുരേഷ്, രജനി ജയറാം, ബി. പ്രശോഭന, ദേവീ ബാബു, ഷജീല വഹാബ്, വീണ വിശ്വനാഥൻ, നസീമ, ശ്രീജ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ .സുശീല സ്വാഗതം പറഞ്ഞു.